കടയ്ക്കൽ: ചാണപ്പാറ സൻമാർഗ്ഗാദായിനി സ്മാരക വായനശാലയുടെ 72)-മത് വാർഷികാഘോഷങ്ങളുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച ഇരുചക്ര വാഹന വിളംബര റാലി ഏറെ ആകർഷകവും ആവേശം പകരുന്നതുമായിരുന്നു.

72 വർഷത്തെ ഓർമിപ്പിച്ച് 72 ഇരു ചക്ര വാഹനങ്ങളിലാണ് പ്രവർത്തകർ പങ്കെടുത്തത്. നിരവധിയായ വനിതകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് റാലിയിൽ പങ്കെടുത്തത്. ഗ്രന്ഥശാല അങ്കണത്തിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത റാലി മണലുവട്ടം, ചരിപ്പറമ്പ്, കടയ്ക്കൽ കാഞ്ഞിരത്തുംമൂട് വഴി ചാണപ്പാറയിൽ സമാപിച്ചു.

നൂറുകണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഗ്രന്ഥശാല പ്രസിഡൻ്റും കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ ജെ.സി.അനിൽ പതാക ഉയർത്തിയതോടെ വാർഷികാഘോഷങ്ങൾക്ക് ഔപചാരിക തുടക്കമായി.

തുടർന്ന് അക്ഷര യുറീക്കാ ബാലവേദിയുടെ നേതൃത്വത്തിൽ 72 ബാലവേദി പ്രവർത്തകർ 72 അക്ഷരദീപങ്ങൾ തെളിയിച്ച് ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം കുറിച്ചു.

error: Content is protected !!