വിലങ്ങറ തൃക്കുഴിയൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹത്സവം 2024 ജനുവരി 23 മുതൽ 26 വരെ തീയതികളിൽ നടക്കുകയാണ്.
ഇതിന്റെ മുന്നോടിയായുള്ള തൈപ്പൂയ വിളംബര വേൽ ഘോഷയാത്ര കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ നിന്നും 24-01-2024 വൈകുന്നേരം 3 മണിയ്ക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പവിത്രമായ വേൽ വിലങ്ങറ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയി.
വിലങ്ങറ കവടിയാട്ടത്തിനുള്ള പവിത്രമായ വേൽ തിരുവനന്തപുരം ഉള്ളൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നുമാണ് കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ഇവിടെനിന്നും കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്രം വഴി വിലങ്ങറ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. വെള്ളാർവട്ടം ശ്രീ ശാസ്താ ക്ഷേത്രം, പനവേലി മഹാദേവ ക്ഷേത്രം, പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം,
കൊട്ടാരക്കര ശ്രീ മുത്താരമ്മൻകോവിൽ, തൃക്കണ്ണമംഗൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, എന്നിവിടങ്ങളിലും സ്വീകരണം നൽകുന്നു. കൂടാതെ ഈ വർഷം മുതൽ ദേവരഥവും എഴുന്നള്ളിക്കും. ദേവരഥത്തിൽ സമർപ്പിക്കാനുള്ള പഞ്ചലോക വിഗ്രഹം ഇന്ന് രാവിലെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ഏറ്റുവാങ്ങി.
കടയ്ക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ് വികാസ്, സെക്രട്ടറി ഐ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് ലഘു ഭക്ഷണവും നൽകി.
നൂറ് കണക്കിന് ഭക്തർ വൃതശുദ്ധിയോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. വിലങ്ങറ ക്ഷേത്ര ഭാരവാഹികൾ നന്ദി പറഞ്ഞു.
റിപ്പോർട്ട്
സുജീഷ് ലാൽ കടയ്ക്കൽ
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnF