
കടയ്ക്കൽ കോട്ടപ്പുറത്ത് മദ്യപാനത്തിനിടെ തർക്കം ഒരാളിന് വെട്ടേറ്റു.
കോട്ടപ്പുപുറം സ്വദേശി. ജയിൻ ആർ ജെയിംസിനാണ് തലക്ക് വെട്ടേറ്റത്.സാരമായി പരിക്കേറ്റ ജയിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കോട്ടപുറം സ്വദേശിയായ അജികുമാറാണ്( ചിമ്പ്രി) വെട്ടിയത്.ഇയാളെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാത്രി ഏഴുമണിയോടെയാണ് സംഭവം.ഇരുവരും കൂട്ടുകാരനാണ് ഏതാനും മാസങ്ങളായി ജയിൻ അജികുമാറിന്റെ വീട്ടിലായിരുന്നു താമസം.കുറച്ച് കാലമായി അജികുമാറിന്റെ കോട്ടപ്പുറം വീട് കേന്ദ്രീകരിച്ച് മദ്യപാന സംഘത്തിന്റെ ശല്യം ഉള്ളതായി നാട്ടുകാർ ആരോപിച്ചു.സംഭവം അറിഞ്ഞ് കോട്ടപ്പുറത്ത് നിന്നെത്തിയ നാട്ടുകാരാണ് ജയിനെ കടയ്ക്കൽ ഹോസ്പിറ്റലിൽ എത്തിച്ചത്




