സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും പോലീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ് പി സി അധ്യാപകര്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് ട്രെയിനിങ് സെന്ററില്‍ ബാലാവകാശ കമ്മീഷന്‍ അംഗം എന്‍ സുനന്ദ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും എസ്പിസി പ്രവര്‍ത്തനങ്ങള്‍ മുഖേന തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഹൈസ്‌കൂള്‍ മുതല്‍ എസ് പി സി ചുമതലയുള്ള അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കിയത്.
ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ലിന്‍സി, ഡിസിപിയു സോഷ്യല്‍ വര്‍ക്കര്‍ കെ എസ് അനൂപ് എന്നിവര്‍ ക്ലാസ് നയിച്ചു. ഡി വൈ എസ് പി സക്കറിയ മാത്യൂ അധ്യക്ഷനായി. എഡി എന്‍ ഒ ബി രാജേഷ് ബാലാവകാശ കമ്മീഷന്‍ പോക്‌സോ സെല്‍ അംഗം ബിനലാ മേരി ജേക്കബ്, ദേവി പി ബാലന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.