
പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ പ്രോഗ്രാം ഓഫീസര്‍•ാരുടെ ദക്ഷിണ മേഖല വാര്‍ഷിക സംഗമവും ഡോക്യുമെന്റേഷന്‍ ക്യാമ്പും നടന്നു. ആശ്രാമം ഗസ്റ്റ് ഹൗസില്‍ കൊല്ലം – ചെങ്ങന്നൂര്‍ മേഖലാ ഡയറക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഷിജു തോമസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ സാജന്‍ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി രഞ്ജിത്ത് പദ്ധതികള്‍ വിശദീകരിച്ചു. റീജണല്‍ കോഡിനേറ്റര്‍ എസ് വി. ബിജു അധ്യക്ഷനായി. ജില്ലാ കോര്‍ഡിനേറ്റര്‍ പി എ സജിമോന്‍, പത്തനംതിട്ട ജില്ലാ കോഡിനേറ്റര്‍ ബേബി ചന്ദ്ര എന്നിവര്‍ സംസാരിച്ചു.
മികച്ച മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ നടത്തിയവോളണ്ടിയര്‍ ലീഡര്‍മാരായ എ.അമൃത, സര്‍ക്കാര്‍ വി എച്ച് എസ് എസ് മണക്കാട്, തിരുവനന്തപുരം, എ.ആര്‍.കൃഷ്ണഗീതി, എസ് വി എം എം വി എച്ച് എസ് വെണ്ടാര്‍ , കൊല്ലം , റോജിന്‍ റോയി, എസ് എന്‍ വി വി എച്ച് എസ് എസ്. അങ്ങാടിക്കല്‍ , പത്തനംതിട്ട എന്നിവരെ അനുമോദിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്‌സവത്തിന് വിവിധ കമ്മറ്റികളില്‍ സേവനം ചെയ്ത എന്‍ എസ് എസ് യൂണിറ്റുകളെയും അനുമോദിച്ചു.



