
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിക്ക് തുടക്കമായി. മീനാട് ക്ഷീരോത്പാദന സഹകരണ സംഘത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീരസംഘം പ്രസിഡന്റ് വിജയകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അംഗം എന്‍ ശര്‍മ, വെറ്റിനറി സര്‍ജന്‍ വിനോദ് കെ ചെറിയാന്‍, ജനപ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



