
രക്തസാക്ഷി ദിനാചരണം യോഗം ചേര്‍ന്നു
രക്തസാക്ഷി ദിനാചരണം വിപുലമായി നടത്തുന്നതിന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദിനാചരണ പരിപാടിയില്‍ സമയനിഷ്ഠ പാലിക്കണമെന്നും വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കുറ്റമറ്റ രീതിയില്‍ പരിപാടി സംഘടിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ വിവേക് കുമാര്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ഗാന്ധിയന്‍ സംഘടന ഭാരവാഹികള്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.



