
സമം- സ്ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം, കേരള സർക്കാർ സാംസ്കാരിക കാര്യവകുപ്പും- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തിലുള്ള ചെറുകഥാ ക്യാമ്പ് കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക കേന്ദ്രത്തിൽ സമാപിച്ചു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ദേവകി വാര്യര്‍ സ്മാരകത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

തിരഞ്ഞെടുത്ത യുവകഥാകാരികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ചെറുകഥാ ക്യാമ്പില്‍ എഴുത്തുകാരായ ഡോ. ശാരദക്കുട്ടി, ആര്‍ പാര്‍വതീദേവി, എബ്രാഹം മാത്യു, കെ എ ബീന, ഡോ. സി എസ് ചന്ദ്രിക, തനുജ ഭട്ടതിരി, ഡോ. സി ആര്‍ പ്രസാദ്, എ ജി ഒലീന തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.ജനുവരി 19 ന് ആറുമണിമുതല്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി കലാകാര•ാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറി.
ജനുവരി 20 വൈകുന്നേരം ആറുമണിക്ക് തൃശൂര്‍ ആട്ടം കലാസമിതിയും തേക്കിന്‍കാടു ബാന്റും അവതരിപ്പിക്കുന്ന ചെണ്ട മ്യൂസിക് ഫ്യൂഷന്‍ പരിപാടിയും നടന്നു.



