
കുമ്മിൾ ഗ്രാമപഞ്ചായത്ത് മൃഗശുപത്രി കെട്ടിടം നിർമ്മണോദ്ഘാടനം 26-01-2024 രാവിലെ 10 മണിക്ക് തുളസിമുക്കിൽ നടന്ന യോഗത്തിൽ വച്ച് മൃഗ സംരക്ഷണ,ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. കുമ്മിൾ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ മധു അധ്യക്ഷത വഹിച്ചു.
ആശംസകൾ അറിയിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജനജീബത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് രാധിക, സുധിൻ കടയ്ക്കൽ,കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ, സി പി എം ഏരിയ സെക്രട്ടറി എം നസീർ,

സി പി ഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി, കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി എ എം ഇർഷാദ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാരായ കെ കൃഷ്ണപിള്ള, ആർ ബീന, കെ റസീന, പഞ്ചായത്ത് അംഗങ്ങൾ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.മൃഗ സംരക്ഷണ വകുപ്പിൽ നിന്നും അനുവദിച്ച 52,74,000 രൂപ ചിലവഴിച്ചുകൊണ്ടാണ് പദ്ധതി പൂർത്തീകരിക്കുക.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL





