
ചെന്നൈ മലയാളികൾക്ക് ആശ്വാസവാർത്തയുമായി കെഎസ്ആർടിസി. ചെന്നൈയിൽ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും, തിരിച്ചുമാണ് കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ നടത്തുക. ജനുവരി 11, 12 തീയതികളിൽ സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്ന യൂണിറ്റുകളിൽ നിന്നാണ് ചെന്നൈ സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പത്തനംതിട്ട-ബെംഗളൂരു സർവീസിന് കെഎസ്ആർടിസി തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയിൽ നിന്നുള്ള സർവീസുകൾക്കും തുടക്കമിടുന്നത്. യാത്രക്കാർക്ക് കെഎസ്ആർടിസിയുടെ www.onlineksrtcswift.com എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമോ, ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് മുഖാന്തരമോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ചെന്നൈ സ്പെഷ്യൽ സർവീസുകളുടെ സമയക്രമം അറിയാം.
ജനുവരി 11-ന് വൈകിട്ട് 6:00 മണിക്ക് കോട്ടയത്ത് നിന്നും, 6:30-ന് തിരുവനന്തപുരത്ത് നിന്നും, 7:30-ന് എറണാകുളത്തു നിന്നും ചെന്നൈയിലേക്ക് സർവീസ് ഉണ്ടായിരിക്കുന്നതാണ്. പന്ത്രണ്ടാം തീയതി വൈകിട്ട് 5:30-ന് ചെന്നൈ-എറണാകുളം, 6:00 മണിക്ക് ചെന്നൈ-കോട്ടയം, 6:30-ന് ചെന്നൈ- തിരുവനന്തപുരം എന്നീ സർവീസുകളും ഉണ്ടായിരിക്കും



