സംസ്ഥാന സർക്കാരിന് കീഴിൽ ആദ്യ സീ ഫുഡ് റെസ്റ്റോറന്റ് ജനുവരി 10ന് പ്രവർത്തനം ആരംഭിക്കുന്നു. 1.5 കോടി രൂപ ചെലവിൽ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ആഴാകുളത്താണ് ‘കേരള സീ ഫുഡ് കഫേ’ നിർമിച്ചത്. പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ കെട്ടിടത്തില്‍ റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
മത്സ്യപ്രിയരായ മലയാളികൾക്ക് ഗുണനിലവാരമുള്ള മീൻ വിഭവങ്ങൾ ലഭ്യമാക്കാനാണ് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ലക്ഷ്യമിടുന്നത്. മത്സ്യഫെഡിന്റെ വൈവിധ്യവല്‍ക്കരണത്തിന്റെ തുടര്‍ച്ചയായി ആദ്യഘട്ടത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സീ ഫുഡ് റെസ്റ്റോറന്റുകള്‍ ആരംഭിക്കാൻ തീരുമാനമായി. തുടര്‍ന്ന് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും മൂന്നാം ഘട്ടമായി എല്ലാ പഞ്ചായത്തുകളിലും റസ്റ്റോറന്റുകൾ തുടങ്ങുകയാണ് ലക്ഷ്യം.
2017ലെ ഓഖി ചുഴലിക്കാറ്റില്‍ തിരുവനന്തപുരത്ത് ജീവന്‍ പൊലിഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി 20 പേര്‍ക്ക് റെസ്റ്റോറന്റിൽ തൊഴില്‍ നൽകുന്നുണ്ട്.




