
കടയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ എൽ ഡി എഫ് മുൻ ധാരണ പ്രകാരം രാജി സമർപ്പിച്ചു.ഇന്ന് രാവിലെ പഞ്ചായത്ത് സെക്രട്ടറി റോസി മുൻപാകെ ആണ് രാജി സമർപ്പിച്ചത്. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം മാധുരി, വി ബാബു, ആർ സി സുരേഷ് എന്നിവർ പങ്കെടുത്തു. LDF, ധാരണ പ്രകാരം ആദ്യ മൂന്ന് വർഷം സി പി ഐയ്ക്കായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനം.

ഇനി രണ്ടു വർഷം CPI M പ്രതിനിധിയ്ക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിയ്ക്കുക. നിലവിലെ ഭരണ സമിതിയിൽ കടയ്ക്കൽ പഞ്ചായത്തിലെ 19 വാർഡും എൽ ഡി എഫിനാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം വന്നാൽ പുതിയ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. നിലവിലെ സാഹചര്യത്തിൽ ഐകകണ്ഠമായി പുതിയ വൈസ് പ്രസിഡന്റ് നിലവിൽ വരും.





