
കടയ്ക്കൽ പഞ്ചായത്ത് വികസന സെമിനാർ 19-01-2024 പതിനൊന്ന് മണിയ്ക്ക് പഞ്ചായത്ത് ടൗൺ ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു.

ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ എം മാധുരി സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ കരട് വികസന രേഖ അവതരിപ്പിച്ചു, യോഗത്തിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വേണു,മെമ്പർമാർ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ,

ഹരിതകർമ്മ സേന, ആശ, അങ്കണവാടി പ്രവർത്തകർ, മുൻ ജന പ്രതിനിധികൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.പഞ്ചായത്ത് സെക്രട്ടറി റോസി നന്ദി പറഞ്ഞു
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL





