
കടയ്ക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് അന്തേവാസികൾക്കായി വാങ്ങിയ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.ട്രസ്റ്റ് ചെയർമാൻ വിജകുമാരൻ പിള്ള ഫ്ലാഗ് ഓഫ് കർമ്മംvനിർവ്വഹിച്ചു.

ട്രസ്റ്റ് സെക്രട്ടറി ജയപ്രകാശ്, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ 19 വർഷമായി ജീവ കാരുണ്യ മേഖലയിൽ സജീവമാണ് അമ്മ ചാരിറ്റബിൾ ട്രസ്റ്റ്.ട്രസ്റ്റിൽ പ്രവർത്തിയ്ക്കുന്ന പകൽ വീട്ടിലെ അന്തേവാസികൾക്കായാണ് പുതിയ വാഹനം.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി ഉച്ചഭക്ഷണം എത്തിക്കുന്നത് ഇപ്പോഴും തുടരുന്നു. ഇതിനായി ഊട്ടുപുരയും നിർമ്മിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടുപോയവരെ പകൽ മുഴുവൻ സംരക്ഷിക്കുന്നതിനാണ് പകൽ വീട് ഒരുക്കിയിട്ടുള്ളത്, കൂടാതെ ഒരു ലൈബ്രറിയും പ്രവർത്തിച്ചുവരുന്നു,

5000 പുസ്തകങ്ങൾ ഇവിടുണ്ട്. അന്തേവാസികൾക്കാവശ്യമായ വൈദ്യസഹായവും എത്തിച്ചു നൽകുന്നു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL




