
ഇട്ടിവ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് പഞ്ചായത്തിലെ സർക്കാർ എൽ പി, യു പി സ്‌കൂളുകൾക്ക് ഫർണിച്ചർ വാങ്ങിനൽകി.

2024 ജനുവരി 30 രാവിലെ 11 മണിയ്ക്ക് കീഴ്തോണി എൽ പി എസിൽ വച്ച് നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി സി അമൃത ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് അഗം ഷെഫീഖ് ചിറവുകോണം അധ്യക്ഷനായിരുന്നു. സ്കൂൾ എച്ച് എം ഷൈല ബീഗം സ്വാഗതം ആശംസിച്ചു. പി റ്റി എ പ്രസിഡന്റ് നിസ്സാം, സ്കൂൾ അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.കീഴ്തോണി സ്‌കൂളിന് ഒന്നരലക്ഷം, ചരിപ്പറമ്പ് യു പിസ് ഒന്നരലക്ഷം, പെരിങ്ങാട് എൽ പി എസ് ഒന്നരലക്ഷം, കോട്ടുക്കൽ എൽ പി എസ് ഒന്നരലക്ഷം രൂപ ഇങ്ങനെ ചിലവഴിച്ചുകൊണ്ടാണ് സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ വേണ്ട ഉപകരണങ്ങൾ വാങ്ങി നൽകിയത്.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL



