കൃത്യമായി നികുതി ഓടിക്കുന്നത് പൗരന്റെ കടമയും നാടിനോടുള്ള പ്രതിബദ്ധതയുമാണെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് . ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍കം ടാക്സ് ഓഫീസ് (ടി ഡി എസ് ) കൊല്ലത്തിന്റെയും സംയുക്ത അഭിമുഘ്യത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദായനികുതി നിയമത്തില്‍ വന്ന പ്രധാന മാറ്റങ്ങള്‍ ,ആദായനികുതി നിയമത്തിലെ ഇളവുകള്‍ കിഴിവുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബാബു രാജന്‍ ,ഇന്‍കം ടാക്സ് ഓഫീസര്‍ ജോര്‍ജ് ജേക്കബ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു .ഇന്‍കം ടാക്സ് ഇന്‍സ്‌പെക്ടര്‍ എ മഞ്ജു ,ഓഫീസ് സൂപ്രണ്ടുമാരായ എസ് കെ പ്രദീപ് ചന്ദ് , എസ് നിസാമുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു .