ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ,കൊല്ലം കോര്‍പറേഷന്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുകത അഭിമുഖ്യത്തില്‍ മഹത്മഗാന്ധിയുടെ 76 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു . ഗാന്ധി പാര്‍ക്കില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് യോഗം ഉദ്ഘാടനം ചെയ്തു . മതാധിഷ്ഠിത രാജ്യസങ്കല്പനം ശക്തിപ്രാപിക്കുന്ന ഈ നാട്ടില്‍ മഹാത്മാഗാന്ധിയെ വീണ്ടെടുക്കേണ്ടത് അനിവാര്യമാണെന്ന് മേയര്‍ പറഞ്ഞു.


നാനാത്വത്തില്‍ ഏകത്വം എന്ന മുഖമുദ്രയുള്ള രാജ്യത്തോട് ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം ‘ എന്ന് കാട്ടിക്കൊടുത്ത വ്യക്തിത്വമാണ് മഹാത്മാ ഗാന്ധി. മതേതരത്വത്തിനായി നിലകൊണ്ട ഗാന്ധിയെ നാം വിസ്മരിക്കരുതെന്നും മേയര്‍ പറഞ്ഞു. ജില്ല കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി .

ഗാന്ധി പീസ് ഫൌണ്ടേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് പോള്‍ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ഡെപ്യുട്ടി കലക്ടര്‍ ജിയോ ടി മനോജ്, ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ ദേവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു , തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍-ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .


രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്ക് യോഗത്തില്‍ മേയര്‍ സമ്മാനദാനം നടത്തി .
ചിന്നക്കട മുതല്‍ ഗാന്ധിപാര്‍ക്ക് വരെ സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിന ശാന്തി യാത്ര ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ചിന്നക്കട റസ്റ്റ് ഹൗസിനു മുന്നില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു .