
ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ കടയ്ക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശ കലാ സായാഹ്നവും, സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു. “സ്നേഹത്തിന്റെ ക്യാൻവാസ് “, “സ്നേഹ സന്ദേശ മാജിക് ഷോ”, നാടൻ പാട്ട്, നൃത്ത സന്ധ്യ എന്നീ പരിപാടികളാണ് അരങ്ങേറിയത്.

2024 ജനുവരി 6 ന് വൈകുന്നേരം 4 മണിമുതൽ കടയ്ക്കൽ വിപ്ലവ സ്മാരകത്തിലും, കുട്ടികളുടെ പാർക്കിലുമായാണ് പരിപാടികൾ നടന്നത്. 4 മണിയ്ക്ക് പ്രാദേശിക ആർട്ടീസ്റ്റുകൾ പങ്കെടുത്തുകൊണ്ട് സമൂഹ ചിത്രരചന “സ്നേഹത്തിന്റെ ക്യാൻവാസ്” കടയ്ക്കലിലെ പ്രശസ്ത ആർട്ടിസ്റ്റ് പുഷ്പൻ ഉദ്ഘാടനം ചെയ്തു.

4.30 മുതൽ കുട്ടികളുടെ പാർക്കിൽ നടന്ന സാംസ്‌കാരിക സദസ്സിൽ IPTA സംഘാടക സമിതി അധ്യക്ഷൻ വി ബാബു അധ്യക്ഷത വഹിച്ചു

IPTA സെക്രട്ടറി എം എസ് സജീവ് കുമാർ സ്വാഗതം പറഞ്ഞു.പ്രശസ്ത നാടക രചയിതാവും IPTA സംസ്ഥാന വൈസ് പ്രസിന്റുമായ അഡ്വ മണിലാൽ ഉദ്ഘാടനം ചെയ്തു.

PTA സംസ്ഥാന ട്രഷറർ അഡ്വ ആർ വിജയകുമാർ മുതിർന്ന കലാകാരൻമാരെ ആദരിച്ചു,എസ് ബുഹാരി, ജെ സി അനിൽ, കടയ്ക്കൽ ഗോപിനാഥൻ നായർ, പി പ്രതാപൻ സുധിൻ കടയ്ക്കൽ എന്നിവർ പങ്കെടുത്തു.എസ് ശിവദാസ് നന്ദി പറഞ്ഞു.

തുടർന്ന് ഷാജു കടയ്ക്കൽ അവതരിപ്പിക്കുന്ന “സ്നേഹ സന്ദേശ മാജിക് ഷോ”,IPTA കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ, നൃത്തസന്ധ്യ, നാടൻ പാട്ട് എന്നിവയും കുട്ടികളുടെ പാർക്കിൽ നടന്നു.
റിപ്പോർട്ട്
സുജീഷ് ലാൽ കടയ്ക്കൽ





