കൊല്ലം ജില്ലയിലെ മദ്യമയക്കുമരുന്ന് ഉപയോഗം തടയുന്നതിന് എക്സൈസ് പൊലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ചാരായ നിരോധന ജനകീയ കമ്മിറ്റിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പരിസരങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, അരിഷ്ടക്കടകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.
കിസ്തുമസ് പുതുവത്സരം പ്രമാണിച്ച് എക്സൈസ് വകുപ്പ് നടത്തിയ പരിശോധയില്‍ 115 ലിറ്റര്‍ സ്പിരിറ്റും 269 ലിറ്റര്‍ വിദേശമദ്യവും പിടികൂടി. 18 ലിറ്റര്‍ വ്യാജമദ്യം, 108 ലിറ്റര്‍ അരിഷ്ടം, 340 ലിറ്റര്‍ കോട, 1.6 കിലോ ഗഞ്ചാവ്, 11 ഗ്രാം നൈട്രോസെഫാം ടാബ് എന്നിവ പിടികൂടി.

കൂടാതെ ക്രിസ്തുമസ് വില്പ്പനയ്ക്കായി അനധികൃതമായി വയ്ച്ചിരുന്ന 152 ലിറ്റര്‍ വൈന്‍ പിടികൂടി. ജില്ലയില്‍ 1531 വാഹനങ്ങളും ചെക്ക് പോസ്റ്റുകളില്‍ 2987 പരിശോധനകളും നടത്തി. 43 മയക്കുമരുന്നു കേസുകളിലായി 46 പേരെ അറസ്റ്റു ചെയ്തു. 419 കോട്പ കേസുകള്‍ എടുത്തു. വിവിധ കേസുകളിലായി 83800 രൂപ പിഴ ഈടാക്കി. 130 പേര്‍ക്ക് കൗണ്‍സിലിങ് നടത്തുകയും 431 വിമുക്തി പരിപാടികള്‍ സംഘടപ്പിക്കുകയും ചെയ്തു. ടോള്‍ ഫ്രീ നമ്പര്‍ 155358.
യോഗത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ വി എ പ്രദീപ്, പൊലീസ്- ഫോറസ്റ്റ് ഉ്ദ്യോഗസ്ഥര്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.