
സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ദേശീയ അംഗീകാരം
പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കുഴിക്കലിടവക സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ദേശീയ അംഗീകാരം ലഭിച്ചു. 150 സ്ഥാപനങ്ങളില്‍ നിന്നാണ് തെരഞ്ഞെടുത്തത്. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററായി ഉയര്‍ത്തപ്പെട്ട ഡിസ്‌പെന്‍സറിയില്‍ യോഗ പരിശീലനം, ഔഷധ തോട്ടം, ആയൂര്‍കര്‍മ പഞ്ചകര്‍മ ചികില്‍ത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ട്. ജില്ലയില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ആദ്യമായി പഞ്ചകര്‍മ ചികില്‍ത്സ നടപ്പിലാക്കിയ സ്ഥാപനമാണ് ഇവിടുത്തേത്.



