
കയർ റിസർച്ച് & മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത, കെമിക്കൽ എയർ ഫ്രഷ്നറിനുളള ഒരു ബദൽ പരിസ്ഥിതി സൗഹാർദ്ദ ഉത്പ്പന്നമാണ് കൊക്കോ ഓറ. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് താൽപര്യമുള്ള സംരംഭകർക്ക് ഉൽപന്നം വിപണിയിലിറക്കാനാകും.

ചകിരി ചോറും സസ്യങ്ങളിൽനിന്നും ലഭിക്കുന്ന എസ്സൻഷ്യൽ ഓയിലും കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ പരിസ്ഥിതി സൗഹാർദ്ദവും ആരോഗ്യകരവുമാണിത്.
വീടിന്റെ അകത്തളങ്ങളും കാറുകളും ഒരുപോലെ സുഗന്ധപൂരിതമാക്കുവാൻ നമുക്ക് കൊക്കോ ഓറ പല രൂപത്തിലും ആകൃതിയിലും വ്യത്യസ്ത തരം സുഗന്ധങ്ങളിലും ലഭ്യമാണ്.

വിഷരഹിതവുമാണ്. പ്രകൃതിക്കും ആരോഗ്യത്തിനും ഹാനികരമായ കെമിക്കലുകൾ ഒന്നും തന്നെയില്ല എന്ന് ലബോറട്ടറിയിൽ പരീക്ഷിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് പുറത്തിറക്കുന്നത്.

നിയന്ത്രിത റിലീസ് ഡിഫ്യൂഷനിൽ അധിഷ്ഠിതമായി നിർമ്മിച്ചിരിക്കുന്നതിനാൽ ഇതിന്റെ സുഗന്ധം വളരെക്കാലം നിലനിൽക്കും

. കൊക്കോ ഓറ ഗ്രാനുലേറ്റ്സ്, കൊക്കോ ഓറ ജെൽ, കൊക്കോ ഓറ ഫൈബേഴ്സ്, കാറുകളിൽ ഘടിപ്പിക്കാവുന്ന വെൻറ്റ് ക്ലിപ്സ്, കൊക്കോ ഓറ സാഷേയ്സ് എന്നീ അഞ്ച് വ്യത്യസ്ത രൂപത്തിൽ ഈ ഉൽപന്നം ലഭിക്കും.




