
ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ച് പാർട്ടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയതിൽ മാങ്കോട് വില്ലേജിൽ അയിരക്കുഴിക്ക് സമീപം പഞ്ചായത്ത് ചിറയുടെ പടിഞ്ഞാറ് വശം വെച്ച് 55 ഗ്രാം കഞ്ചാവ് കൈവശം ബജാജ് പൾസർ ബൈക്കിൽ കടത്തികൊണ്ട് വന്ന മാങ്കോട് ഷൈമ മൻസിൽ നവാസ് മകൻ 26 വയസുള്ള മുഹമ്മദ് അനസ് ആണ് അറസ്റ്റി ലായത്.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു. എ , മാസ്റ്റർ ചന്തു, ജയേഷ്,ശ്രേയസ് ഉമേഷ്, സാബു എന്നിവർ പങ്കെടുത്തു.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL




