മാധ്യമ പ്രവർത്തകൻ സനു കുമ്മിൾ സംവിധാനം ചെയ്ത “ദ അൺനൗൺ കേരള സ്റ്റോറീസ്”ഡോക്യുമെന്ററി കൊൽക്കത്ത പീപ്പിൾസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.ജനുവരി 24 മുതൽ 28 വരെ കൊൽക്കത്തയിൽ നടക്കുന്ന പത്താമത് എഡിഷൻ ഫിലിം ഫെസ്റ്റിവലിലാണ് ഡോക്കുമെന്ററി തെരഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിലെ മതസൗഹാർദവും, സാഹോദര്യവും ചൂണ്ടിക്കാണിക്കുന്ന ഡോക്യുമെന്ററി കേരള സ്റ്റോറി എന്ന സിനിമയ്ക്കുള്ള മറുപടിയാണ് തയ്യാറാക്കിയിട്ടുള്ളത്, രാജ്യത്തെ ഏറ്റവും വലിയ ഡോക്യുമെന്ററി മേളകളിൽ ഒന്നാണ് കൊൽക്കത്തയിൽ നടക്കുന്ന പീപ്പിൾസ് ഫെസ്റ്റ്.
മികച്ച ഡോക്യുമെന്ററിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അൺ നൗൺ കേരള സ്റ്റോറീസ് നേടിയിരുന്നു.മഹേഷ് കടയ്ക്കലാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിപിനും, ശബ്ദകല എം ജി അനീഷുമാണ്.