പട്ടികവർഗ മേഖലയിലെ സ്ത്രീകൾ നേരി ടുന്ന പ്രശ്നങ്ങളും, വെല്ലുവിളികളും നേരിട്ട് അറിയുന്നതിന് സംസ്ഥാന വനിതാ കമ്മീഷന്റെ ദ്വിദിന ക്യാമ്പ് ജില്ലയിൽ ചിതറ പ ഞ്ചായത്തിൽ മടത്തറ വഞ്ചിയോട് ആദിവാസി ഊരിൽ ആരംഭിച്ചു. സംസ്ഥാന വനി താ കമ്മീഷൻ അധ്യക്ഷ പി സതീദേവി ഉ ദ്ഘാടനം ചെയ്തു. വനിതാ കമ്മീഷൻ അംഗം മഹിളാമണി അധ്യക്ഷയായി. വനിതാ കമ്മീഷൻ അംഗം ഇന്ദിരാ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. രാവിലെ വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തിൽ ഊരിലെ വീടുകൾ സന്ദർശിച്ച് സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കി. പകൽ രണ്ടിന് വഞ്ചിയോട് കമ്മ്യൂണിറ്റി ഹാളിൽ ഏകോപനയോഗം ചേർന്നു. റിസ ർച്ച് ഓഫീസർ എആർ അർച്ചന ചർച്ച നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അനിൽ മടത്തറ, പഞ്ചായത്ത് അംഗം പി പ്രിജിത്ത്, വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ പ്രോജക്ട് ഓഫീസർ എൻ ദിവ്യ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ വിധുമോൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ് മുഹമ്മദ് ഷൈജു, സിഡിഎസ് ചെയർപേഴ്സൺ ആശ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗായത്രി, എക്സൈസ് ഇൻസ്‌പെക്ടർ, കുളത്തൂപ്പുഴ പോലീസ് സബ് ഇൻസ്പെക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

error: Content is protected !!