
നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ നൈപുണ്യ സമിതി, തഴവ ഗ്രാമപഞ്ചായത്തിലെ ഒരുമ കരകൗശല സ്വയംസഹായസംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന തഴപ്പായ നിര്‍മാണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് തഴവ അഭയ കേന്ദ്രത്തില്‍ നിര്‍വഹിച്ചു. ജില്ലയ്ക്കായി അംഗീകാരം ലഭിച്ച പദ്ധതിയാണ് ഇവിടെ തുടങ്ങയിത്. 25 വനിതകള്‍ക്ക് 40 ദിവസത്തെപരിശീലനം തഴവ അഭയകേന്ദ്രത്തിലും ഒരുമ കരകൗശല സ്വയം സഹായ സംഘത്തിലുമായി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പരിശീലനം ലഭിക്കുന്നവര്‍ക്ക് പുതിയ സംരഭം ആരംഭിക്കാനും ഉപജീവന മാര്‍ഗം കണ്ടെത്താനും പുതിയ തലമുറയെ പരമ്പരാഗത മേഖലയിലേക്ക് ആകര്‍ഷിക്കാനും പരിപാടി സഹായകരമാണെന്നും കൂട്ടിച്ചേര്‍ത്തു.

പരിശീലനത്തിന് ആവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അമ്പിളിക്കുട്ടന്‍, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മിനി മണികണ്ഠന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വി, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത, വാര്‍ഡ് മെമ്പര്‍മാരായ തൃദീപ് കുമാര്‍, വിജു കിളിയന്തറ, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലത, ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ അഭി ആര്‍ അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.


