തിരൂർ: ഹിന്ദുത്വ മത രാഷ്ട്രവാദമോ എന്ന വിഷയത്തിൽ സംവാദം. എസൻസ് ഗ്ലോബൽ മലപ്പുറം തിരൂരിൽ സംഘടിപ്പിക്കുന്ന സംവാദത്തിൽ സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ സി. രവിചന്ദ്രനും ബിജെപി ഇൻ്റെലക്ച്വൽ വിങ്ങ് സംസ്ഥാന പ്രസിഡന്റ് ശങ്കു.ടി.ദാസും തമ്മിലാണ് സംവാദം. ജനുവരി 26 ന് വെള്ളിയാഴ്ച്ച സാംസ്കാരിക സമുച്ചയത്തിൽ വച്ചാണ് പരിപാടി.
നവകേരളവും നവോത്ഥാനവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഇടതു ചിന്തകൻ എ.പി. അഹമ്മദ്, രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ, എഐവൈഎഫ്
നാഷണൽ എക്സിക്യുട്ടീവ് അംഗം അഡ്വ:. കെ. കെ സമദ്, അഭിലാഷ് കൃഷ്ണൻ (എസ്സൻസ് ഗ്ലോബൽ ) എന്നിവരും പ്രഭാഷണം നടത്തും.
ഡോ. അനിത മണി, ഡോ. ധന്യ ഭാസ്കർ, എൻ. എ വിനയ, ട്രാൻസ്ജൻഡർ ആക്റ്റിവിസ്റ്റ് ദേവുട്ടി ഷാജി എന്നിവർ പങ്കെടുക്കുന്ന ലൈംഗിക വിദ്യാഭ്യാസം അനിവാര്യമോ? എന്ന വിഷയത്തിലുള്ള പാനൽ ഡിസ്കഷനാണ് മറ്റൊരു പ്രധാന പരിപാടി
പൊതുജനങ്ങൾക്കളുമായി നേരിട്ട് സംവദിക്കുന്ന ഓപ്പൺ ഫോറം പതിവിൽ നിന്നു വ്യത്യസ്ഥമായാണ് അവതരിപ്പിക്കുന്നത്. ചന്ദ്രശേഖർ രമേശ്, കൃഷ്ണ പ്രസാദ്, അബ്ദുൾ ഖാദർ പുതിയങ്ങാടി, പ്രസാദ് വേങ്ങര എന്നിവരാണ് ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുന്നത്. മത -പ്രത്യയശാസ്ത്ര – മതേതര അന്ധവിശ്വാസങ്ങളെ സംബന്ധിച്ചുള്ള പൊതുജന ചർച്ചാ വേദിയാണ് ഓപ്പൺ ഫോറം.രാവിലെ പത്തു മുതൽ വൈകിട്ട് 6.30 വരെയാണ് വിവിധ പരിപാടികൾ നടക്കുന്നത്