
കര്‍ഷകതൊഴിലാളി ക്ഷേമനിധിപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ ഡിഗ്രി/പ്രൊഫഷണല്‍ പി ജി, ടി ടി സി, ഐ ടി ഐ, പോളിടെക്‌നിക്ക്, ജനറല്‍ നഴ്സിങ്, ബി എഡ്, മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരുടെ മാതാപിതാക്കള്‍ ജനുവരി 31-നകം അപേക്ഷിക്കണം.
മാര്‍ക്ക് ലിസ്റ്റ്/ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ബന്ധംതെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, കര്‍ഷകതൊഴിയാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷാ ഫോം www.agriworkersfund.org ല്‍ ലഭിക്കും. ഫോണ്‍: 9746822396, 7025491386, 0474 2766843, 2950183




