![](https://dailyvoicekadakkal.com/wp-content/uploads/2024/01/WhatsApp-Image-2023-12-28-at-2.27.38-PM-5-1024x449.jpeg)
ആരാലയും ശ്രദ്ധിക്കപ്പെടാതെ പോകുകയും എന്നാൽ വ്യത്യസ്ഥങ്ങളായ ശേഷിയുള്ളവരുമായ ഭിന്ന ശേഷിക്കാരെ മുഖ്യധാരായിലേക്ക് കൊണ്ട് വരിക എന്നതാണ് ഇതിന്റെ ലക്ഷ്യം.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുന്നു.
![](https://dailyvoicekadakkal.com/wp-content/uploads/2024/01/WhatsApp-Image-2022-11-26-at-11.47.40-AM-1-1024x768-2.jpeg)
അതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഭിന്ന ശേഷി കലാ മേളകൾ സംഘടിപ്പിക്കുകയും ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ വീണ്ടും ബ്ലോക്ക് തലത്തിൽ മാറ്റുരയ്ക്കുകയും ചെയ്യുന്ന ഉത്സവമാണ് 2024 ജനുവരി 12 ന് വെള്ളിയാഴ്ച “സർഗ്ഗോത്സവം 2024″ എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്നത് .
![](https://dailyvoicekadakkal.com/wp-content/uploads/2024/01/368188347_780595090531476_4708522510146102821_n.jpg)
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമാപന സമ്മേളനവും, സമ്മാന ദാനവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷത വഹിയ്ക്കും, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹരി വി നായർ സ്വാഗതം പറയും.
![](https://dailyvoicekadakkal.com/wp-content/uploads/2024/01/412303710_849630630294588_9085755776967628265_n.jpg)
ആശംസകൾ അറിയിച്ചു കൊണ്ട് ഗ്രാമ പ്രസിഡന്റുമാരായ മിനി സുനിൽ (ചടയമംഗലം ), എം എസ് മുരളി (ചിതറ ), കെ മധു (കുമ്മിൾ), മനോജ് കുമാർ (കടയ്ക്കൽ ), കുമാരി സി അമൃത (ഇട്ടിവ), അഡ്വ എം. അൻസർ (വെള്ളിനല്ലൂർ), ഷെമീന പറമ്പിൽ (ചടയമംഗലം ), വാളിയോട് ജേക്കബ്ബ് (ഇളമാട് ), കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത്,
![](https://dailyvoicekadakkal.com/wp-content/uploads/2024/01/WhatsApp-Image-2022-11-26-at-11.47.37-AM-1024x768-1.jpeg)
ജില്ലാ വനിത ശിശു വികസന ഓഫീസർ കൊല്ലം, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ദിനേശ് കുമാർ, കെ ഉഷ, അഡ്വ ആർ ജയന്തി ദേവി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ സാം കെ ഡാനിയേൽ, അഡ്വ ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ എസ് സലീന, ജി വിക്രമൻ പിള്ള എ നൗഷാദ്, അസീന എസ്, അരുൺ കുമാർ, രാധിക എസ്, സുധിൻ കടയ്ക്കൽ, ഷജി എസ്, സുജിത്ത് എസ് എൽ, കരിങ്ങന്നൂർ സുഷമ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ കുമാരി,
![](https://dailyvoicekadakkal.com/wp-content/uploads/2024/01/WhatsApp-Image-2022-11-26-at-11.47.40-AM-2-1024x768-1.jpeg)
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനൂപ് കുമാർ എൻ എന്നിവർ സംസാരിക്കും, ശിശു വികസന പദ്ധതി ഓഫീസർ സുധാമണി എസ് നന്ദി പറയും.
![](https://dailyvoicekadakkal.com/wp-content/uploads/2024/01/WhatsApp-Image-2023-09-27-at-4.44.22-PM-2-682x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/01/kokkad-6-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/01/THIRUVONAM-6-1024x245.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/01/WhatsApp-Image-2023-12-22-at-2.44.58-PM-6-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/01/WhatsApp-Image-2023-12-28-at-8.23.02-AM-6-940x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2024/01/DAILY-EMPLEM-5-816x1024.jpeg)