
കൊല്ലം കോര്‍പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് സഹായഉപകരണങ്ങള്‍ നല്‍കി. കാവനാട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. 49 മള്‍ട്ടി ഫങ്്ഷണല്‍ വീല്‍ ചെയറുകള്‍, ഒമ്പത് കിടക്കകള്‍, 10 എയര്‍ ബെഡുകള്‍, 91 കമ്മോഡ് ചെയറുകള്‍ തുടങ്ങിയവയാണ് നല്‍കാനായത്. അപേക്ഷ നല്‍കിയാല്‍ ആവശ്യമുള്ളവര്‍ക്ക് ഇനിയും നല്‍കും. കേള്‍വി പരിമിതി ഉള്ളവര്‍ക്കായി ശ്രവണ സഹായിയുടെ വിതരണം നേരത്തെ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേതെന്നും മേയര്‍ പറഞ്ഞു.
ഡെപ്യുട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ , രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു




