
പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കടയ്ക്കൽ സി ഡി എസിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി.
സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി, വൈസ് ചെയർപേഴ്സൺ സി ഇന്ദിരാഭായി,സി ഡി എസ് അംഗം അജിത, പാലിയേറ്റീവ് നഴ്‌സ് രാജി എന്നിവർ പങ്കെടുത്തു.
പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ‘ഞാനുമുണ്ട് പരിചരണത്തിന് ‘ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുകയാണ് .

സമൂഹത്തിലെ എല്ലാവരും അവരുടെ ചുറ്റുമുള്ള കിടപ്പ് രോഗികള്‍ക്ക് വേണ്ടി വേണ്ടി അവരാല്‍ കഴിയുന്ന വിധം സാന്ത്വന പരിചരണ സേവനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായാണ് കടയ്ക്കൽ കുടുംബശ്രീയും ഇത്തരത്തിൽ ഒരു പ്രവർത്തനം ഏറ്റെടുത്തത്.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Cc0y6iPWZ0C14BEdixDnFL



