
‘അംബേദ്‌കർ ഗ്രാമം’ പദ്ധതി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പുനയം കോളനി സമഗ്ര വികസനം നിർമ്മാണോദ്‌ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു 31-01-2024 വൈകുന്നേരം 4 മണിയ്ക്ക് പുനയം കോളനിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷയായിരുന്നു, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ സ്വാഗതം പറഞ്ഞു.
ചടയമംഗലം പട്ടിക ജാതി വികസന ഓഫീസർ റീന തോമസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് ചെയർപേഴ്സൺ ജെ നജീബത്ത് മുഖ്യ അഥിതി ആയിരുന്നു.ആശംസകൾ അറിയിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ ഉഷ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധിൻ കടയ്ക്കൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ വേണു, കെ എം മാധുരി,സി വി രാധാകൃഷ്ണൻ,നിർമ്മിതി കേന്ദ്രം പ്രോജക്ട് മാനേജർ ഇ കെ ഗീതാപിള്ള എന്നിവർ സംസാരിച്ചു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ നന്ദി പറഞ്ഞു.

പട്ടികജാതി വികസന വകുപ്പ് സംസ്ഥാന വ്യാപകമായി പട്ടികജാതി കോളനികളുടെ നവീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘അംബേദ്കർ ഗ്രാമ വികസന പദ്ധതി ‘.
2021-22 സാമ്പത്തിക വർഷം ചടയമംഗലം എംഎൽഎയും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രിയുമായ ജെ ചിഞ്ചുറാണിയുടെ നിർദേശ പ്രകാരം ഒരുകോടി രൂപയുടെ നവീകരണ പദ്ധതികൾക്കായി കടയ്ക്കൽ പഞ്ചായത്തിലെ എട്ടാം വാർഡ് മുകുന്നേരിയിലെ പുനയം കോളനിയെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആകെ 41 കുടുംബങ്ങൾ ഉള്ളതിൽ 32 പേർ പട്ടികജാതി വിഭാഗത്തിലും 9 പേർ ജനവിഭാഗത്തിലുള്ളവരുമാണിവിടെ.ഈ കോളനി നവീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് കൊല്ലം ജില്ലാ നിർമ്മിതി കേന്ദ്രമാണ്.
പദ്ധതി പ്രകാരം 18 വീടുകളുടെ മെയിന്റനൻസ്, റോഡ് കോൺക്രീറ്റ്,റോഡിന്റെ സൈഡ് കെട്ട്, സാംസ്കാരിക നിലയം,ലൈബ്രറി, എൽ ഇ ഡി ടിവി,കമ്പ്യൂട്ടർ,നെറ്റ് കണക്ഷൻ,യുപിഎസ് പ്രിന്റർ,സ്കാനർ,കമ്പ്യൂട്ടർ ചെയർ,ടേബിൾ, ഷെൽഫ്, റാക്ക്,പ്ലാസ്റ്റിക് കസേര 120 എണ്ണം എന്നീ പ്രവർത്തികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആകെ ഒരുകോടി രൂപയിൽ 18% ശതമാനം ജി എസ് ടി ഉൾപ്പെടെ 99,99,725 രൂപയുടെ വർക്കാണ്.



