
അഗസ്ത്യാർകൂടം സീസണൽ ട്രക്കിങ് ഓൺലൈൻ രജിസ്ട്രേഷൻ ശനി രാവിലെ 11ന് ആരംഭിക്കും. 24ന് തുടങ്ങി ഫെബ്രുവരി രണ്ട് വരെയാണ് ട്രക്കിങ്. ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക. വനം വകുപ്പിൻ്റെ www.forest.kerala.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യാം.
ബുക്കിങ് കാൻസലേഷൻ ഉൾപ്പെടെ പരമാവധി സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ഓരോ ദിവസവും 30 പേരിൽ കൂടാതെ ഓഫ്‌ലൈൻ ബുക്കിങ് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡന് അനുവദിക്കാം. ഓഫ് ലൈൻ ബുക്കിങ്, ട്രക്കിങ് തീയതിയ്ക്ക് ഒരു ദിവസം മുൻപ് മാത്രമേ നടത്താൻ പാടുള്ളു. ട്രക്കിങ് ഫിസ്, ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാർജ്ജ് അടക്കം 2500 രൂപ ആയിരിക്കും.




