സ്വപ്നങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കുക മാത്രമല്ല അതിനുവേണ്ടി കഠിനാധ്വാനം കൂടി ചെയ്‌താല്‍ ലക്ഷ്യത്തില്‍ എത്തിച്ചേരും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഇന്ന് സൌത്ത് ഇന്ത്യന്‍ സിനിമയില്‍ മാറ്റി നിര്‍ത്താനാവാത്ത വിധം ഒരു ഇടം നേടിയിരിക്കുന്നു.

നടനും നിര്‍മ്മാതാവുമായ നുഫൈസ് റഹ്മാന്‍ എന്ന രുദ്ര തമിഴ് മലയാളം സിനിമകളില്‍ പടികള്‍ കയറിക്കൊണ്ടിരിക്കുകയാണ്. കൊല്ലം ജില്ലയില്‍ കടക്കല്‍ എന്ന പ്രദേശത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ ഒരു അറബിക് അദ്ധ്യാപികയുടെ മകനായി ജനിച്ച നുഫൈസ് കുട്ടിക്കാലം മുതല്‍ കൊണ്ടുനടന്നിരുന്ന ഒരു സ്വപ്നമായിരുന്നു സിനിമ. സ്കൂളില്‍ പഠികുമ്പോള്‍ തന്നെ കലാ സംസ്കാരിക മേഘലയില്‍ സജീവമായിരുന്ന നുഫൈസിന്‍റെ ഉമ്മയുടെയും സ്വപ്നം മകനെ വെള്ളിത്തിരയില്‍ കാണുക എന്ന് തന്നെ ആയിരുന്നു.

ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പെരിങ്ങമ്മല ഇഖ്ബാൽ കോളേജിൽ നിന്നും പ്രീഡിഗ്രി നേടി അതിന് ശേഷം ചാവർകോട് CHM കോളേജിൽ നിന്നും BSC കംപ്യുട്ടർ സയൻസിൽ ബിരുദം കരസ്ഥമാക്കി തുടർന്ന് MBA ബിരിദവും നേടിയതിനുശേഷം ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി പ്രവാസ ജീവിതത്തിലേയ്ക്ക് കടന്നു. ദുബായിലെ ജോലിയ്ക്കിടയിലും നുഫൈസിന്റെ മനസ്സിൽ സിനിമയായിരുന്നു, താൻ താമസിയ്ക്കുന്ന അപ്പാർട്മെന്റിലെ സ്ഥിരം സന്ദർശകരായിരുന്ന സിനിമാ പ്രവർത്തകരോട് പലവട്ടം ചാൻസ് ചോദിച്ചു ഈ ചെറുപ്പക്കാരൻ.

ജനുവരിയിൽ തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി ഓടിയ “സകരൈ തുക്കലൈ ഒരു പുനഗൈ” എന്ന സിനിമയാണ് നുഫൈസിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായത്.അവിടെ നിന്നുമാണ് തമിഴിലെ സൂപ്പർ തരമായ രുദ്രയിലേക്കെത്തിയത് അഗ്രിമെന്റ് ചെയ്ത പ്രൊഡ്യൂസർ പിന്മാറിയതിനാൽ ഈ സിനിമയുടെ പൂർണ്ണ നിർമ്മാണ ചുമതല കൂടി നുഫൈസിന് ഏറ്റെടുക്കേണ്ടിവന്നു.75 തീയറ്ററുകളിൽ 18 ദിവസം ഈ സിനിമ പ്രദർശിപ്പിച്ചു, ഇത് തമിഴ് സിനിമയിൽ തന്നെ അപൂർവ്വമാണ്.ഒരു സാധാരണ പൊള്ളാച്ചിക്കാരൻ സൗണ്ട് എഞ്ചിനീയറുടെ റോൾ തമിഴ് സിനിമ ലോകം രണ്ട് കൈയും നീട്ടി സ്വീകരിച്ചു.

തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു തുക ഈ പ്രോജക്ടിന് വേണ്ടി ചിലവഴിക്കേണ്ടി വന്നു. അതിനായി തന്റെ ആസ്തികളും വിൽക്കേണ്ടിവന്നു എന്ന് നുഫൈസ് പറയുന്നു. സിനിമയോടുള്ള അടങ്ങാത്ത ആവേശമാണ് അദ്ദേഹത്തിനെ അതിന് പ്രേരിപ്പിച്ചത്.

2016 – ല്‍ രാജസേനന്‍ തമ്പി ചിത്രീകരച്ച പ്രിയപ്പെട്ടവര്‍ എന്ന സിനിമയില്‍ വില്ലനായിട്ടായിരുന്നു ആരംഭം. ശേഷം ബിഗ്‌ സല്യൂട്ട് എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ചു. . തമിഴില്‍ സൂപ്പര്‍ ഹിറ്റായ സകരൈ തുക്കലൈ ഒരു പുനഗൈക്ക് ശേഷം ഒട്ടനവധി ചിത്രങ്ങള്‍ നുഫൈസിനെ തേടി എത്തി.

അടുത്തായി മലയാളത്തില്‍ റിലീസ് ചെയ്ത കൊണ്ടോട്ടി പൂരം എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടതോടെ രുദ്ര എന്ന നടന്‍ ചലച്ചിത്ര മേഖലയില്‍ ശ്രദ്ധനേടി.നാല് ബെസ്റ്റ് ആക്ടര്‍ നേടിയ നുഫൈസ് നിര്‍മ്മിച്ച ആമുഖം എന്ന ചിത്രത്തിന് രണ്ട്‌ ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

കൂടാതെ ചാന്‍സ്, കാവല്‍ കൂട്ടം, അന്ധനിമിടം തുടങ്ങിയ മലയാള ,തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ഇതിനുപുറമെ ശ്രീലങ്കന്‍ ടൂറിസം കന്‍സള്‍ട്ടന്‍റ്റ് ആയും പ്രവര്‍ത്തിക്കുന്നു.നബീഹ മുവീപ്രൊഡക്ഷൻ എന്ന ഒരു കമ്പനിയും നുഫൈസിന് ഉണ്ട് ചെന്നൈ സോളഗ്രാമത്തിലാണ് ഓഫീസ് മൂന്ന് സിനിമകൾ ഈ കമ്പനി നിർമ്മിച്ചിട്ടുണ്ട്.കൊച്ചി, ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ഓഫീസുകൾ ഉണ്ട്.

മത, ജാതി ഭേദമില്ലാത്ത ഒരു സുഹൃദ് വലയം തന്നെയുണ്ട് നുഫൈസിന്.,2018 ൽ എം സി റോഡിൽ വച്ചുണ്ടായ ഒരു അപകടത്തിൽ നുഫൈസിന് ഗുരുതരമായി പരിക്കേറ്റിരുന്നു, അദ്ദേഹം ഓടിച്ചിരുന്ന കാറിൽ ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു ജീവിതത്തിനും, മരണത്തിനും ഇടയിലുള്ള നാളുകളായിരുന്നു അതെന്ന് നുഫൈസ് ഇപ്പോഴും ഓർത്തെടുക്കുന്നു.

അവാർഡും തന്നെ സ്നേഹിക്കുന്ന നാടിനായി സമർപ്പിക്കുന്നു എന്ന് നുഫൈസ് പറയുന്നു.ഇന്നും നാടിനെ സ്നേഹിക്കുന്ന ഈ കടയ്ക്കൽ കാരനെ തേടി ഇനി ഒരുപിടി നല്ല സിനിമകൾ രുദ്രയെ തേടി വരട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

error: Content is protected !!