തിരുവല്ലം വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻവീട്ടിൽ ഷഹ്‌ന ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ഭക് വീട്ടുകാർക്ക് തൃ വിവരങ്ങൾ ചേർത്തിക്കൊടുത്ത പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പ്രതികളുടെ ബന്ധുകൂടിയായ കടയ്ക്കൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് കൊട്ടാരക്കര റൂറൽ എസ് പി സാബു മാത്യു അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികളായ ഭർത്താവ് നൗഫൽ (27) നൗഫലിന്റെ അമ്മ സുനിത (47) എന്നിവർക്ക് പോലീസിന്റെ വിവരങ്ങൾ ചോർത്തി നൽകിയത് നവസാണെന്ന് കണ്ടെത്തിയിരുന്നു. പോലീസ് നീക്കം മനസിലാക്കിയാണ് പ്രതികൾ ഒളിവിൽ പോയത്. തുടരന്വഷണത്തിന് എസ് പി എഴുകോൺ എസ് എച്ച് ഒ അരുണിനെ ചുമതലപ്പെടുത്തി. പ്രതികളുടെ ഫോണുകളും, വാഹനവും നൗഫലിന്റെ സഹോദരന്റെ ഭാര്യയുടെ കടയ്ക്കലിലെ വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഷഹ്‌നയെ ഡിസംബർ 26 ന് വൈകിട്ടാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ഭക്തൃ വീട്ടുകാരുടെ ശാരീരികവും, മാനസികവുമായ പീഡനമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു