
റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കേരളത്തിന്റെ വുമൺ ബൈക്ക് റൈഡേഴ്സിൽ കടയ്ക്കൽ സ്വദേശിയും.കടയ്ക്കൽ,കോട്ടപ്പുറം ശ്രീമൂലത്തിൽ സജീവ്, പാറുക്കുട്ടി ദമ്പതികളുടെ മകൾ സഞ്ജു സജീവാണ് നാടിന് അഭിമാനമാകുന്നത്.

സി ആർ പി എഫ് സേന വിഭാഗത്തിൽ നിന്നുമാണ് ഇവർ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്നത്.ഓന്തുപച്ച ശ്യാം നിവാസിൽ ശ്യാം ദർശിന്റെ ഭാര്യയാണ് അഞ്ചു. ഇഷാനി ആണ് മകൾ.

അഞ്ജുവിനെ കൂടാതെ ജിൻസി എം കെ, മീനംബിക സി, അപർണ ദേവദാസ് അശ്വതി സി പി എന്നിവരും ടീമിലുണ്ട്.പരേഡിന് മുന്നോടിയായി ഡൽഹി കർത്തവ്യ പഥിൽ ഇവർ തീവ്ര പരിശീലനത്തിലാണ്.





