
പട്ടത്താനത്ത് ചെമ്പകശേരിയില്‍ ജവഹര്‍നഗര്‍ 81 ല്‍ ജോസ് പ്രമോദ് (41) മകന്‍ ദേവനാരായണന്‍ (9) മകള്‍ ദേവനന്ദ (4) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മക്കളെ കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ജീവനൊടുക്കുകയാണെന്ന് പറഞ്ഞ് ജോസ് പ്രമോദ് സഹോദരനും ഭാര്യയ്ക്കും മൊബൈല്‍ സന്ദേശം അയച്ചു.
കുട്ടികൾ സ്‌റ്റെയര്‍കേസിന്റെ ഹാന്‍ഡ്‌റെയിലില്‍ കെട്ടികത്തൂക്കിയ നിലയിലാണ്.
ജോസ്പ്രമോദ് മുറിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു.

ഇന്ന് രാവിലെയാണ് മരണം സംഭവിച്ച വിവരം പൊലീസിനും ബന്ധുക്കള്‍ക്കും ലഭിക്കുന്നത്.കുട്ടികളുടെ അമ്മ ഡോക്ടറാണ്. തൊട്ടടുത്തുള്ള എസ്എന്‍ വി സദനത്തില്‍ താമസിച്ച് പിജിക്ക് പഠിക്കുകയാണ് ഇവര്‍.
ഇവര്‍ തമ്മില്‍ കുടുംബവഴക്കുകള്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.
