
പാപനാശം ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി അമൃത 28 വയസ്സ് ആണ് കുന്നിൻ മുകളിൽ നിന്നും താഴേയ്ക്ക് ചാടിയത്. സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാര മേഖലയായ വർക്കലയിൽ എത്തിയതായിരുന്നു യുവതി.
നാട്ടുകാരും ലൈഫ് ഗാർഡുകളും ടൂറിസം പോലീസും ചേർന്ന് യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. അബോധവസ്ഥയിലാണ്. യുവതിയുടെ ഇരു കൈകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന 3 ആൺ സുഹൃത്തുക്കളെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവാക്കൾ മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു




