
മെഡിക്കല്‍കോളജ്: തിരുവനന്തപുരം ശ്രീചിത്രയ്ക്കു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 70 വയസ് പ്രായം തോന്നിക്കുന്ന വയോധികന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.കഴിഞ്ഞദിവസം ഉച്ചയ്ക്ക് പരിസരവാസികളാണ് കെഎസ്ഇബി സബ്സ്റ്റേഷനു പിറകുവശത്തായി മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍കോളജ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
