
കേരള കശുവണ്ടി വികസന കോർപറേഷൻ മുപ്പത്തിമൂന്നാം നമ്പർ കടയ്ക്കൽ കോട്ടപ്പുറം ഫാക്ടറിയിലെ വിരമിക്കുന്ന തൊഴിലാളികൾക്ക് യാത്ര അയപ്പ് നൽകി.
റോസ്റ്റർ മധുസൂദനൻ,ക്രച്ച് നഴ്‌സ് ശകുന്തള,ഷെല്ലിങ് തൊഴിലാളികളായ ലീല, പുഷ്പമണി,മന്ദിനി എന്നിവരാണ് ഇന്ന് വിരമിച്ചത്.ഫാക്ടറി അങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജർ അധ്യക്ഷനായിരുന്നു, ഷാജി സ്വാഗതം പറഞ്ഞു

.കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം വാർഡ് മെമ്പർ സി ആർ ലൗലി, ഇടത്തറ വാർഡ് മെമ്പർ വി ബാബു, എസ് സി ബി വൈസ് പ്രസിഡന്റ് പി പ്രതാപൻ, സി പി ഐ എം എൽ സി സെക്രട്ടറി സി ദീപു,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് അജിദാസ്, ആർ സുകുമാരൻ നായർ, സുനിൽ കുമാർ ഷിഹാബുദീൻ, മഹിളാധരൻ,അനിത, ഫാക്ടറി ജീവനക്കാർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.

ഫാക്ടറി ക്ലർക്ക് സിനി നന്ദി പറഞ്ഞു.വിരമിക്കൽ സർട്ടിഫിക്കറ്റ് ഫാക്ടറി മാനേജർ കൈമാറി കൂടാതെ മോമെന്റവും നൽകി ആദരിച്ചു, ജീവനക്കാരുടെയും, തൊഴിലാളികളുടേയും വകയായി ഒരു സ്വർണ്ണ മോതിരവും സമ്മാനിച്ചു.
വികാര നിർഭരമായ യാത്ര അയപ്പാണ് സഹ പ്രവർത്തകർ ഒരുക്കിയത് നോട്ടുമാലയും, പൂച്ചെണ്ടുകളും, ഉപഹാരങ്ങളും സ്വർണവും അടക്കം നൽകി യാത്രയാക്കി.ഇരുപത് വർഷത്തിലധികമായി തങ്ങളോടൊപ്പം സുഖത്തിലും, ദുഃഖത്തിലും പങ്കു ചേർന്ന പ്രിയ കൂട്ടുകാർ കണ്ണീരോടെ അശ്ലേഷിച്ചു യാത്രയാക്കി.
റിപ്പോർട്ട്
സുജീഷ് ലാൽ കടയ്ക്കൽ








