കാഷ്യൂ കോർപ്പറേഷൻ്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെല്ലാം വിപണന കേന്ദ്രത്തിൽ ലഭിക്കും. നവകേരള സദസ്സും ക്രിസ്തുമസും പ്രമാണിച്ച് പരിപ്പ് വാങ്ങുന്നവർക്ക് 30% ഡിസ്കൗണ്ട് ലഭിക്കും.
കോർപ്പറേഷൻ്റെ എല്ലാ ഉൽപ്പന്നങ്ങളും പ്രദർശന കേന്ദ്രത്തിലുണ്ട്, പുതിയ തലമുറയിൽപ്പെട്ടവർക്ക് കശുവണ്ടിയുടെ പ്രോസസിംഗ് രീതി മനസ്സിലാക്കാൻ കഴിയുന്ന സംസ്കരണ പ്രദർശനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തറയിലിരുന്ന് തോട്ടണ്ടി തല്ലിയെടുക്കുന്ന പഴയകാല രീതിയും, പുതിയ കാലത്ത് കട്ടിംഗ് മെഷീനിലൂടെ ഷെല്ലിംഗ് ജോലി ചെയ്യുന്നതും പീലിംഗ് ഗ്രേഡിങ് ജോലികൾ ഫാക്ടറിയിൽ ഇരുന്നു ചെയ്യുന്ന രീതികളും പ്രദർശന സ്റ്റാളിൽ സജ്ജമാക്കിയിട്ടുണ്ട്
അത്യുൽപാദനശേഷിയുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഒന്നാം വർഷം മുതൽ കായ് ഫലം ലഭിക്കുന്ന മാടക്കത്തറ I, II പ്രിയങ്ക ഉൾപ്പെടെയുള്ള ഇനത്തിൽപ്പെട്ട കശുമാവ് തൈകളും പ്രദർശന നഗരിയിൽ നിന്നും ആവശ്യക്കാർക്ക് ലഭിക്കുന്നതാണ്. നവ കേരള സദസിൻ്റെ ഭാഗമായി ചിന്നക്കടയിൽ ഒരുക്കിയിട്ടുള്ള പ്രദർശന വിപണന മേള എം മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന കെ.എസ്.എഫ്.ഇ ചെയർമാൻ കെ വരധരാജൻ ഏറ്റുവാങ്ങി.യോഗത്തിൽ അധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ, കോർപ്പറേഷൻ ഭരണസമിതി അംഗം അഡ്വ. ശൂരനാട് എസ്. ശ്രീകുമാർ, പേഴ്സണൽ മാനേജർ എസ്സ് അജിത്ത്, പ്രൊഡക്ഷൻ മാനേജർ എ ഗോപകുമാർ, ശ്രീരാജ്, ജീവനക്കാർ തൊഴിലാളികൾ തുടങ്ങിയവരും പങ്കെടുത്തു.