ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് ന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കടയ്ക്കൽ, വലിയവേങ്കാട് നിന്നും 145 ലിറ്റർ ചാരായം വറ്റാനായി പാകപ്പെടുത്തിയ കോടയും വാറ്റ് ഉപകരണങ്ങളും കൈവശം വെച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു .വലിയവേങ്കാട് ദേശത്തു ജിഷ വിലാസം വീട്ടിൽ ജ്ഞാനശീലൻ മകൻ ഷാജി എന്ന് വിളിക്കുന്ന സജീവിനെയാണ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ചാരായം വാറ്റി വിൽപ്പന നടത്താനായിരുന്നു ടിയാന്റെ ലക്ഷ്യം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മാരായ ഷാനവാസ്‌,ഉണ്ണികൃഷ്ണൻ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ഷൈജു, ജയേഷ്, മാസ്റ്റർ ചന്തു , ശ്രേയസ് ഉമേഷ്‌ , ഡ്രൈവർ സാബു എന്നിവർ പങ്കെടുത്തു.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കാരയ്ക്കാട് വാർഡ് യു ഡി എഫ് സ്ഥാനാർഥിയായിരുന്നു ഇദ്ദേഹം.