
ക്ഷേത്രോപദേശക സമിതിയുടേയും, പാലമൂട്ടിൽ കുടുംബത്തിന്റേയും കൂടി സഹായത്താലാണ് തന്ത്രി മന്ദിരത്തിന്റെ നിർമ്മാണം നടത്തുന്നത്.ഒന്നാം ഘട്ടമായി ഒരു നിലയുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. ഇപ്പോൾ രണ്ടാം നിലയുടെ പണികളാണ് ഇന്ന് ആരംഭിച്ചത്.

കട്ടള വയ്പ്പ് കർമ്മം തളിയിൽ ക്ഷേത്രപൂജാരി സന്തോഷ് പോറ്റി നിർവ്വഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ് വികാസ്, സെക്രട്ടറി ഐ അനിൽ കുമാർ,ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, കോൺട്രാക്ടർ ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കാളികളായി, തിരുവാതിരയ്ക്ക് മുന്നേ പണികൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്ര ആവശ്യങ്ങൾക്ക് വരുന്ന തന്ത്രിയ്ക്കും, സഹായികൾക്കും ഈ മന്ദിരത്തിൽ വിശ്രമിച്ചുകൊണ്ട് ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്കും, പൂജകൾക്കും നേതൃത്വം കൊടുക്കാൻ ഈ മന്ദിരം സഹായകമാകും



