പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ മതന്യൂനപക്ഷ (ക്രിസ്ത്യന്‍, മുസ്ലിം) വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം. പ്രായപരിധി 18-55. ഗ്രാമപ്രദേശത്ത് താമസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്ത് താമസിക്കുന്ന 1,20,000 രൂപയില്‍ താഴെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആറ് ശതമാനം പലിശനിരക്കില്‍ പരമാവധി 20 ലക്ഷം രൂപ വരെയും എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള പുരുഷ•ാര്‍ക്ക് എട്ട് ശതമാനം പലിശനിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശനിരക്കിലും പരമാവധി 30 ലക്ഷം രൂപയും വായ്പ ലഭിക്കും.

കാര്‍ഷിക, ചെറുകിടവ്യവസായ, സേവനമേഖലയില്‍പെട്ട ഓട്ടോറിക്ഷാ/ടാക്‌സി വാങ്ങുന്നതുള്‍പ്പെടെ ഏതു സംരംഭത്തിനും വായ്പ ലഭിക്കും. വിവാഹത്തിന് ആറ് ശതമാനം നിരക്കില്‍ രണ്ട് ലക്ഷവും വിദ്യാഭ്യാസത്തിന് മൂന്ന്-ആറ് ശതമാനം നിരക്കില്‍ 20 ലക്ഷവും ഭവനപുനരുദ്ധാരണം, വിവിധോദ്ദേശ പദ്ധതികള്‍ എട്ട് ശതമാനം നിരക്കില്‍ മൂന്ന് ലക്ഷവും ഭവനനിര്‍മാണത്തിന് 6.5-ഏഴ് ശതമാനം നിരക്കില്‍ 10 ലക്ഷവും വായ്പ ലഭ്യമാണ്. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. വസ്തു ജാമ്യമോ (ആറ് സെന്റ് മുതല്‍) ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാവുന്നതാണ്. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും പത്തനാപുരം പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ ഓഫീസ് . ഫോണ്‍. 0475 2963255, 7012998952.