ഐടി വകുപ്പിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ (ഐസിഫോസ്സ്) പ്രധാനപ്പെട്ട ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐഒറ്റി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റസർച്ച് അസോസിയേറ്റ് (വേതനം: 35000-45000), റിസർച്ച് അസിസ്റ്റന്റ് (വേതനം: 25000-35000) തസ്തികകളിലാണു നിയമനം. പ്രവൃത്തി പരിചയമുള്ള BTech / MTech / BE / ME / BSc / MSc / MCA / MBA / MA (Computational Linguistics / Linguistics) ബിരുദധാരികൾക്ക് ഡിസംബർ 18ന് ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ (Walk-in-interview) സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം. റിസർച്ച് അസോസിയേറ്റിന് നാലും റിസർച്ച് അസിസ്റ്റന്റിന് രണ്ടും വർഷത്തെ പ്രവൃത്തിപരിചയം വേണം. ജെഡർ ആൻഡ് ടെക്നോളജി ഫെലോഷിപ്പ്, ലാബ് ടെക്നീഷ്യൻസ്, പ്രോജക്ട് അസിസ്റ്റന്റ്, അപ്രന്റീസ് എന്നീ തസ്തികകളിലേക്കും കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012 / 13 / 14, 0471 2413013, 9400225962.