
ജില്ലയില്‍ വനം വകുപ്പില്‍ ഡിപ്പോ വാച്ചര്‍/റിസര്‍വ്വ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ : 408/2021) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരികഅളവെടുപ്പ് ഡിസംബര്‍ 21, 22 തീയതികളില്‍ രാവിലെ 8.30 മുതല്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ നടത്തും. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ്‌ചെയ്ത പ്രവേശന ടിക്കറ്റും തിരിച്ചറിയല്‍ രേഖയുടെ അസല്‍, യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍, സംവരണസമുദായങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന രേഖകള്‍ എന്നിവ ഹാജരാക്കണം. അന്നേ ദിവസം പ്രമാണപരിശോധനയും ഉണ്ടായിരിക്കും. എസ് എം എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.


