
പൂതകളം ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി ‘പ്രതിഭോത്സവം’, കലാകായിക മേള കോട്ടുകല്‍ക്കോണം ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, അവരുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ ആശാ ദേവി, ഇത്തിക്കര ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷയായ സനിത രാജീവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി ജയ,സ്ഥിര സമിതി അധ്യക്ഷരായ ഡിസുരേഷ് കുമാര്‍, ലൈലാ ജോയ്, ജീജാ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സദാനന്ദന്‍ പിള്ള,സെക്രട്ടറി ആര്‍ രാജേഷ് കുമാര്‍, സി ഡി പി ഒ ജെ ജ്യോതി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




