
26-12-2023 കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ HMC അംഗം ആർ എസ് ബിജു,ഹെഡ് നഴ്‌സ് ഷൈലജ, ആശുപത്രി ജീവനക്കാർ, അനിൽ അഴാവീടിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന്.ദമ്പതി കൾ കേക്ക് മുറിച്ചു.

അനിലീന്റെയും, ഭാര്യ ശ്രീജയുടെയും ഇരുപത്തിഅഞ്ചാം വിവാഹ വാർഷിക ദിനത്തിൽ സന്തോഷ സൂചകമായാണ് ഈ വീൽ ചെയറുകൾ നൽകിയത്. ജീവ കാരുണ്യ മേഖലയിൽ കേരളത്തിൽ തന്നെ അറിയപ്പെടുന്ന വ്യക്തികൂടിയാണ് അനിൽ അഴാവീട്.

ചിതറയിൽ പ്രവൃത്തിയ്ക്കുന്ന ജീവ കാരുണ്യ പ്രസ്ഥാനമായ കെ പി കരുണാകരൻ ഫൗണ്ടേഷന്റെ ഭാരവാഹി കൂടിയാണ് ഇദ്ദേഹം. ജീവ കാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി പുരസ്‌ക്കാരങ്ങൾ അനിലിന് ലഭിച്ചിട്ടുണ്ട്.

2015 ൽ ഒരു വർഷക്കാലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് രോഗികൾക്ക് മുടങ്ങാതെ സ്വന്തം വീട്ടിൽ പാകം ചെയ്ത അത്താഴം നൽകിയിരുന്നു.കൂടാതെ കെ പി ഫൗണ്ടേഷനിലെ ‘സമാശ്വാസം’ പദ്ധതിയിലേയ്ക്ക് ഡിസംബർ 22 ന് അഞ്ച് വാക്കറുകളും അനിലും, കുടുംബവും സംഭവനയായി നൽകിയിരുന്നു.





