
ചിതറ പഞ്ചായത്തിലെ പട്ടിക വര്‍ഗ എല്‍ പി സ്‌കൂളിന്റെ കിച്ചന്‍ ഷെഡിന്റെ നിര്‍മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കി. അരിപ്പ വാര്‍ഡ് മെമ്പര്‍ പ്രജിത്ത് അധ്യക്ഷനായി. യോഗത്തില്‍ ഹെഡ്മിസ്ട്രസ് ബീന, പി റ്റി എ പ്രസിഡന്റ് കൃഷ്ണജ, തൊഴിലുറപ്പ് എ ഇ അജാസ്, തുടങ്ങിയവര്‍ പങ്കെടുത്തു



