Month: December 2023

ദേശീയപാതയിൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു: ആറുപേര്‍ക്ക് പരിക്ക്

അ​ണ്ട​ത്തോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ ആ​റു​പേ​ര്‍ക്ക് പ​രി​ക്കേറ്റു. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹ്‌​മാ​ന്‍(60), അ​ഷ്റ​ഫ്(49), റാ​ബി​യ(49), ന​ഷ​വ(21), നാ​ജി(15), ലി​സ്മ(14) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്…

എൻ സി ആർ എം ഐ വികസിപ്പിച്ച അഞ്ച് കയർ ഉൽപന്നങ്ങൾ വിപണിയിലേക്ക്

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമായ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) വികസിപ്പിച്ചെടുത്ത അഞ്ച് ഉൽപന്നങ്ങൾ വിപണിയിലേക്ക്. റോഡ് നിർമാണത്തിനായി വികസിപ്പിച്ചെടുത്ത കയർ ഡിവൈഡർ, കൊക്കോഓറ എന്ന എയർഫ്രഷ്നർ, കയറിന്റെ റണ്ണേജ് ഒരു മിനിട്ടിനുള്ളിൽ നിർണയിക്കുവാൻ സാധിക്കുന്ന…

നായ റോഡിന് കുറുകെ ചാടി; നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മാഹി: റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിനടുത്ത് കൂവാത്തീന്റവിട സുധീഷ് കുമാര്‍ (49) ആണ് മരിച്ചത്. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്‍ ഡാഡി മുക്കിനടുത്ത് ചൊവ്വാഴ്ച…

നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയെ കസ്റ്റഡിയിലെടുത്തു

നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തന്‍കോട് പൊലീസില്‍ വിവരമറിയിക്കുകയും…

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി, പരിശോധന; ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രത നിർദേശം

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്ത് നിന്നും പൊട്ടിത്തെറി കേട്ടെന്ന് ഫോണ്‍ സന്ദേശം. ഡല്‍ഹി പൊലീസും ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, എന്‍ഐഎ സംഘവും ശബ്ദം കേട്ടെന്ന് പറയുന്ന പ്രദേശത്ത് പരിശോധന നടത്തുകയാണ്. ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇസ്രയേല്‍ എംബസിയില്‍…

ഹിറ്റായി കുടുംബശ്രീയുടെ ക്രിസ്തുമസ് കേക്ക് വിപണമേള

ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കേക്ക് വിപണമേള വന്‍ വിജയം. ഡിസംബര്‍ 21 മുതല്‍ 23 വരെ മൂന്ന് ദിവസംകൊണ്ട് 84,175 രൂപയുടെ വിറ്റ്വരവാണ് മേളയില്‍ ലഭിച്ചത്. ജില്ലയിലെ തിരഞ്ഞെടുത്ത മികച്ച 12 കുടുംബശ്രീ കേക്ക് സംരംഭകരുടെ…

ചെക്ഡാമിന് സമീപം പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

മാനന്തവാടി: കുഴിനിലം ചെക്ഡാമിന് സമീപം പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന് കോളനിയിലെ രാജു – ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപമുള്ള ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നുവെന്ന് പറയുന്നു. ഇതിനിടെയാണ് ഷോക്കേറ്റതെന്നാണ്…

പഞ്ചവടി ബീച്ചില്‍ വന്‍ അഗ്‌നിബാധ; കടല്‍ത്തീരത്തെ കാറ്റാടി മരങ്ങള്‍ കത്തിനശിച്ചു

തൃശ്ശൂര്‍: ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി ബീച്ചില്‍ വന്‍ അഗ്‌നിബാധ. ബീച്ചിന്റെ തെക്ക് ഭാഗത്ത് ഇന്ന് വൈകീട്ട് 6:30 ഓടെയിരുന്നു തീപിടിത്തമുണ്ടായത്.കടല്‍തീരത്തെ ഏക്കര്‍ കണക്കിന് വരുന്ന സ്ഥലത്തെ കാറ്റാടി മരങ്ങളും അക്കേഷ്യ മരങ്ങളും കത്തി നശിച്ചു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാര്‍ വിവരം…

ശലഭ ഊഞ്ഞാലും യൂറോപ്യൻ വീടും; തലസ്ഥാനം ഉത്സവത്തിമിർപ്പിൽ

പുതുവത്സാരാഘോഷങ്ങൾക്ക് തുടക്കമിട്ട് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തലസ്ഥാന നഗരിയിൽ സംഘടിപ്പിക്കുന്ന വസന്തോത്സവം ശ്രദ്ധേയമാകുന്നു. ജനുവരി രണ്ടു വരെയാണ് തിരുവനന്തപുരം നഗരത്തിൽ വസന്തോത്സവം നടക്കുന്നത്. പുഷ്പമേളക്ക് പുറമെ ദീപാലങ്കാരവും ഭക്ഷ്യമേളയും പെറ്റ്‌സ് പാർക്കും ട്രേഡ് ഫെയറും ഒരുക്കിയിട്ടുണ്ട്. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ്…

പ്രവാസി മലയാളി യുവതി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കൊല്ലം തൃക്കടവൂർ അശോകന്‍റെ മകൾ റോജ മോൾ (43) അജ്മാനിൽ നിര്യാതയായി.ശനിയാഴ്ച അജ്‌മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അജ്മാനിൽ സെവൻ ഹാർവെസ്റ്റ് കമ്പനിയിലെ സെയിൽസിൽ ജോലി ചെയ്തുവരികയായിരുന്നു.മകൾ: മേഘ. അമ്മ: പ്രസന്ന സുകുമാരൻ.