Month: December 2023

SSK “LIFE 23” പദ്ധതിയുടെ ഭാഗമായി കടയ്ക്കൽ GVHSS ൽ തൊഴിൽ പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് വേണ്ടി ” സമഗ്ര ശിക്ഷ കേരള (SSK) യുടെ “LIFE 23” പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ HUB സ്കൂൾ ആയി തെരഞ്ഞെടുത്ത കടയ്ക്കൽ GVHSS ൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 42 കുട്ടികൾക്കായുള്ള തൊഴിൽ പരിശീലന…

ജനാധിപത്യ സംവിധാനത്തിൻറെ കരുത്തറിയാൻ കുടുംബശ്രീ സംസ്ഥാനതല ബാലപാർലമൻറ് ഇന്ന്(28.12.2023)

ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനും കുട്ടികളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതും ലക്ഷ്യമിട്ട് ഈ വർഷത്തെ കുടുംബശ്രീ സംസ്ഥാനതല ബാലപാർലമെൻറ് ഇന്ന് (28.12.2023) പഴയ നിയമസഭാ മന്ദിരത്തിൽ അരങ്ങേറും. സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ബാലപാർലമെൻറുകളിൽ മികച്ച പ്രകടനം…

കേരള സ്‌കൂൾ കലോത്സവം: വർണ്ണലോകം തീർത്ത് വിദ്യാർത്ഥികൾ

ജനുവരി നാല് മുതൽ എട്ട് വരെ നടക്കുന്ന 62 മത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മുൻ കലാതിലകം ഡോ. ദ്രൗപതി പ്രവീൺ ചിത്രകാരിയായ ശ്രുതിക്ക്…

‘പലസ്തീൻ ജനതയോട് ഐക്യദാർഢ്യം’; പുതുവർഷ ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഷാർജ

പുതുവർഷ ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഷാർജ. ഗാസയിൽ ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഡിസംബർ 31നും ജനുവരി ഒന്നിനും വെടിക്കെട്ടോ മറ്റ് കരിമരുന്ന് പ്രയോഗങ്ങളോ പാടില്ലെന്ന് ഷാർജ പൊലീസ് അറിയിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികളും വേണ്ടെന്നാണ്…

പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ മതന്യൂനപക്ഷ (ക്രിസ്ത്യന്‍, മുസ്ലിം) വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം.

പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ മതന്യൂനപക്ഷ (ക്രിസ്ത്യന്‍, മുസ്ലിം) വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം. പ്രായപരിധി 18-55. ഗ്രാമപ്രദേശത്ത് താമസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്ത് താമസിക്കുന്ന 1,20,000 രൂപയില്‍ താഴെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആറ് ശതമാനം പലിശനിരക്കില്‍ പരമാവധി 20…

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2024-26 എം ബി എ (ഫുള്‍ടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2024-26 എം ബി എ (ഫുള്‍ടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. www.kicma.ac.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 20. കേരള സര്‍വകലാശാലയുടെയും എ ഐ സി റ്റി യുടെയും അംഗീകാരത്തോടെ നടത്തുന്ന…

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എഡ്യു-ഫ്രണ്ട്‌ലി എന്ന പുതിയൊരു കൺസ്ട്രക്ഷൻ രീതി പരിചയപ്പെടുത്തി ടാൽറോപ്!

ടാൽറോപിന്റെ കൺസ്ട്രക്ഷൻ ഇൻഡസ്ട്രിയിലെ ഇൻസ്റ്റ്യു-ബിൽഡ് എന്ന പ്രൊജെക്ട് ആണ് വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അനുയോജ്യമായ ഇന്നൊവേറ്റീവും എന്നാൽ കോസ്റ്റ് എഫക്റ്റീവുമായ സസ്റ്റൈനബിളായ നിർമാണ രീതി പരിചയപ്പെടുത്തുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇൻസ്റ്റ്യു-ബിൽഡിന്റെ നേതൃത്വത്തിൽ എഡ്യു-ഫ്രണ്ട്‌ലിയായ നിർമാണ പ്രവർത്തികൾ ആരംഭിച്ചു കഴിഞ്ഞു. റിപ്പോർട്ടർ ടി.വി…

2 മെഗാവാട്ട് ശേഷി: നാവികസേനയ്ക്ക് കെൽട്രോണിന്റെ സോളാർ പ്ലാന്റ്

ഇന്ത്യയുടെ നാവികസേനക്കായി കെൽട്രോൺ കൺട്രോൾസ് നിർമ്മിച്ച സോളാർ വൈദ്യുതനിലയം ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. സേനയ്ക്ക് കീഴിലുള്ള ആലുവയിലെ നാവിക പ്രതിരോധ ഉപകരണ സംഭരണശാലയുടെ സ്ഥലത്താണ് 2 മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോർജ്ജ വൈദ്യുത നിലയം…

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. ബാലരാമപുരത്ത് നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. കാട്ടാക്കട സ്വദേശിയായ ഷൈജു മാലിക്ക് ആണ് പിടിയിലായത്. എക്സൈസിൻ്റെ ലഹരിവിരുദ്ധ സേനയാണ് കഞ്ചാവ് വേട്ട നടത്തിയത്. പുതുവത്സര വിപണി ലക്ഷ്യമിട്ട് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്.

പുതുവത്സര സമ്മാനമായി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 5,000 രൂപ വീതം വിതരണം ചെയ്തു

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചു. 731 പേർക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി അനുവദിച്ചത്. 2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ ഐ.സി.എസ്.സി.) പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച…

error: Content is protected !!